Donation
ഭക്തജനങ്ങളെ,
ചിരപുരാതനവും കൊല്ലവർഷം ആരംഭത്തിൽ സ്ഥാപിതവുമായ ദേശിംഗനാടിന്റെ ദേശദേവതയായ കൊല്ലം ശ്രീ മുളങ്കാടകം ദേവീക്ഷേത്രം ദേവീകൃപാകടാക്ഷം കൊണ്ട് ഭക്തമനസ്സുകളുടെ പുണ്യ സങ്കേതമത്രേ. ദാരുശില്പങ്ങളുടെ നിർമ്മാണ വൈദഗ്ദ്ധ്യത്താൽ വേറിട്ട കലാചാരുതയോടെ ഭക്തജനഹൃദയങ്ങളിൽ ചൈതന്യവതിയായി പ്രശോഭിക്കുന്ന മുളങ്കാടകത്തമ്മയുടെ വാസസ്ഥലം, തമ്പുരാട്ടിയുടെ ഹിതമനുസരിച്ച് പുനരുദ്ധാരണ മഹായജ്ഞത്തിനു സന്നദ്ധമാവുകയാണ്.
മുളങ്കാടകം ദേവീക്ഷേത്ര പുനരുദ്ധാരണ മഹായജ്ഞം ഒരുമഹനീയ കർമ്മപദ്ധതിയായി ഏറ്റെടുത്തുകൊണ്ട് ഭക്തിയോടെ അമ്മയുടെ സേവകരായി നമുക്ക് മുന്നോട്ടു നീങ്ങാം. ഈ നാടിന്റെ രക്ഷകയായ സർവ്വാഭീഷ്ട വരപ്രസാദിനിയായ ശ്രീമുളങ്കാടകത്തമ്മയുടെ പുണ്യക്ഷേത്ര പുനരുദ്ധാരണ മഹായജ്ഞത്തിൽ പങ്കാളികളായി നമുക്ക് ദേവിയുടെ അനുഗ്രഹം നേടാം. എല്ലാ ഭക്തജനങ്ങളും സേവനസന്നദ്ധരായി ധനവും മറ്റ് കാണിക്കകളും നൽകി സമ്പല്സമൃദ്ധമാക്കി ക്ഷേത്രചുറ്റമ്പലം ഉൾപ്പടെ മാറ്റി പണികഴിപ്പിക്കുന്ന ഈ മഹായജ്ഞത്തിൽ പങ്കാളികളാകണമെന്നു ദേവീനാമത്തിൽ അഭ്യർത്ഥിച്ചുകൊള്ളുന്നു.